ഹൈദരാബാദ് : പ്രകൃതിയുടെ അനുഭവവും ഭക്ഷണവും സമന്വയിപ്പിക്കുന്ന ടാർസൻ ജംഗിൾ കഫേ എന്ന പുതിയ ശൃംഖലയുമായി ഇബിജി ഗ്രൂപ്പ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലായി 100-ലധികം കഫേകൾ തുറക്കുകയാണ് ലക്ഷ്യം. ......
നിക്ഷേപകരുടെ നികുതിഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി. ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) എന്നിവയിൽ മാറ്റം വരുമെന്ന പ്രതീക്ഷ ശക്തമായതോടെ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ നേട്ടത്തിലായിരുന്ന വിപണി, ഉച്ചയ്ക്കുശേഷം ധനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ കൂടുതൽ കരുത്താർജിച്ചു. ......
പുണെ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും നിരന്തര പീഡനം നേരിട്ടെന്ന പരാതിക്കു പിന്നാലെ 33കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. ......
ഗുവാഹത്തി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇ.വി.എം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറായാൽ ഈ രീതിയിലേക്ക് മടങ്ങുന്നതിനെ പിന്തുണയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
കേരളം, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇ.വി.എം വഴി നടന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: അർബുദ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ ലാഭം 30 ശതമാനമായി പരിമിതപ്പെടുത്തിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഈ നടപടി മാത്രം മതിയാകില്ലെന്ന് നിരീക്ഷിച്ച കോടതി, മറ്റു മരുന്നുകളുടെ ലാഭത്തിനും നിയന്ത്രണം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ചോദിച്ചു. ......
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ സ്റ്റിങ് ഓപ്പറേഷൻ നടത്തിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എച്ച്.ഡി. ......
ന്യൂഡൽഹി: കനത്ത പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ പ്രവേശിച്ചു. സമീപത്തെ ജെഡിയു ഓഫിസിന്റെ ഗേറ്റിനു മുകളിലൂടെ ചാടിയാണ് പ്രവർത്തകർ പ്രതിഷേധവേദിക്കുള്ളിൽ കടന്നത്. ......
ദീപാവലിക്ക് ഒരു പെട്ടി മധുരപലഹാരം കഴിക്കണമെന്ന ആഗ്രഹം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ റീലിട്ടതാണ് തമിഴ്നാട് മധുരൈ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വീരമണിക്ക് വിനയായത്. സ്വീറ്റ് ബോക്സ് ഓർഡർ ചെയ്ത് നൽകണമെന്ന അഭ്യർഥനയ്ക്കൊപ്പം സ്വന്തം വിലാസവും ഫോൺ നമ്പറും കൂടി പങ്കുവച്ചതോടെ വീരമണിയുടെ വീട്ടിലേക്ക് ഓർഡറുകളുടെ പ്രവാഹമായി. ......
ന്യൂഡൽഹി: വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരെ (എസ്.ഐ.ആർ.) സുപ്രീം കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും. രാജ്യത്തുടനീളം ഈ നടപടി താത്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
വോട്ടർ പട്ടികയിൽ നിന്ന് അർഹരായവരുടെ പേരുകൾ വ്യാപകമായി ഒഴിവാക്കപ്പെടുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. ......
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ.) ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതികളും ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പത്തിലധികം പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി രജിസ്ട്രി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ വ്യക്തമായ പകർപ്പ് സമർപ്പിക്കണമെന്നും ഹർജിയിലെ ചില പേജുകൾ വായിക്കാൻ കഴിയുന്നില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. ......